ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ 71കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി സഹോദരങ്ങള്‍ 8.6 ലക്ഷം രൂപ തട്ടി. അര്‍ധനഗ്നയായ സ്ത്രീക്കൊപ്പം നില്ക്കുന്ന വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കള്‍ പണം തട്ടിയെടുത്തത്.
രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ മേവാത്ത് സ്വദേശിയായ അബ്ദുള്‍ റഹ്മാന് (39), സഹോദരന് ആമിര്‍ ഖാന് (26) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഡല്‍ഹി സ്വദേശിയായ ഡോക്ടര്‍ക്ക് അര്‍ധരാത്രിയില്‍ ഒരു വിഡിയോ കോള്‍വന്നു. അടിയന്തര ആവശ്യത്തിനായി ഏതെങ്കിലും രോഗികള്‍ വിളിക്കുന്നതാകുമെന്ന് കരുതി കോള്‍ എടുത്ത ഡോക്ടര്‍ക്കു മുന്നില്‍ മറുതലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടത്. അര്‍ധനഗ്നയായ സ്ത്രീയാണ്.
സ്ത്രീയുമായുള്ള വിഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഡോക്ടറില്‍ നിന്ന് ഇവര്‍ 8.6 ലക്ഷം രൂപ തട്ടിയെടുത്തു.പിന്നെയും ഭീഷണി തുടര്‍ന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. വിശദമായ അന്വേഷണത്തിനുശേഷം രാജസ്ഥാന് സ്വദേശികളായ രണ്ടു സഹോദരങ്ങള്‍ പൊലീസിന്റെ പിടിയിലായി. അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിഡിയോ കോള്‍ ചെയ്യാനും ഭീഷണി കോള്‍ ചെയ്യാനും ഉള്‍പ്പെടെ ഉപയോഗിച്ച ഏഴ് ഫോണുകളും സിം കാര്‍ഡുകളും ഇവരില്‍നിന്നു കണ്ടെടുത്തു.
ഡോക്ടറെ കൂടാതെ നിരവധിപ്പേരെ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിക്കിയിട്ടുണ്ടെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അപൂര്‍വ ഗുപ്ത പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള നാല് പേര്‍ക്ക് പുറമെ, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.തട്ടിയെടുത്ത പണം ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഡിജിറ്റലായാണ് അക്കൗണ്ടുകള്‍ തുറന്നിരിക്കുന്നതെന്നും പണം വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.