ന്യൂഡല്‍ഹി: മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ഡല്‍ഹിയില്‍ ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഡല്‍ഹി കോടതി.
തടവിനൊപ്പം മൂന്നു പ്രതികളും 50,000 രൂപ പിഴയടക്കുകയും വേണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർമാരായ വിശാല്‍ ഗോസെയ്ൻ, റെബേക്ക മാമ്മൻ ജോണ്‍ എന്നിവരാണ് ഹാജരായത്. 2018ലായിരുന്നു സംഭവം. മുസ്‍ലിമായ പെണ്‍കുട്ടിയെ പ്രണയിച്ചതിനെ തുടർന്നാണ് 23കാരനായ അങ്കിത് സക്സേനക്ക് ജീവൻ നഷ്ടപ്പെട്ടത്.കഴിഞ്ഞ ഡിസംബറില്‍ അങ്കിതിന്റെ പെണ്‍സുഹൃത്തായ ഷെഹ്സാദിയുടെ മാതാപിതാക്കളായ അക്ബർ അലി, ഷഹ്നാസ് ബീഗം എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവൻ മുഹമ്മസ് സലീം ആണ് മറ്റൊരു പ്രതി. അങ്കിതുമായുള്ള മകളുടെ ബന്ധത്തിന് എതിരായിരുന്നു കുടുംബം. പ്രണയത്തില്‍ നിന്ന് പിൻമാറാൻ അങ്കിതില്‍ പെണ്‍കുട്ടിയുടെ കുടുംബം പലതവണ സമ്മർദം ചെലുത്തിയിരുന്നു.
എന്നാല്‍ പിൻമാറാൻ ഇരുവരും ഒരുക്കമായിരുന്നില്ല. ഇതുസംബന്ധമായുള്ള വാഗ്തർക്കത്തിനൊടുവില്‍ കത്തിക്കുത്തേറ്റാണ് അങ്കിത് മരിച്ചത്. ഡല്‍ഹിയെ നടുക്കിയ കൊലപാതകമായിരുന്നു ഇത്. അങ്കിതിന്റെ കുടുംബത്തിന് നീതിയുറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. പ്രതികളുടെ പ്രായവും കുറ്റകൃത്യമില്ലാത്ത പശ്ചാത്തലവും പരിഗണിച്ചാണ് കോടതി ശിക്ഷ ജീവപര്യന്തമായി മാറ്റിയത്. പിഴത്തുക അങ്കിതിന്റെ കുടുംബത്തിന് കൈമാറും. മറ്റൊരു മതക്കാരിയുമായുള്ള പ്രണയം കാരണമാണ് കൊലപാതകം നടന്നതെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കൃത്യമായി കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.