അസാം ;500 രൂപാ നോട്ടുകള്‍ക്ക് മുകളില്‍ കിടന്നുറങ്ങുന്ന ആസാമിലെ രാഷ്ട്രീയ നേതാവ് ബെഞ്ചമിന്‍ ബാസുമത്രിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. അഴിമതിയുടെ പേരില്‍ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലില്‍ (യുപിപിഎല്‍) നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ബെഞ്ചമിന്‍.
പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയും ഗ്രാമീണ തൊഴില്‍ പദ്ധതിയുമായും ബന്ധപ്പെട്ട് വലിയ അഴിമതി കേസില്‍ ഇയാളുടെ പേര് ഉള്‍പ്പെട്ടിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആസാമില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് യുപിപിഎല്‍. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബെഞ്ചമിന്റെ ചിത്രത്തിന് നേരെ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
ചിത്രം വൈറലായതോടെ ബെഞ്ചമിനില്‍ നിന്ന് യുപിപിഎല്‍ അകലം പാലിക്കുകയാണ്. ബെഞ്ചമിനുമായി പാര്‍ട്ടിക്ക് നിലവില്‍ ബന്ധമൊന്നുമില്ലെന്നും ജനുവരിയില്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നും പാര്‍ട്ടി പ്രസിഡന്റ് പ്രമോദ് ബോറോ പറഞ്ഞു. വില്ലേജ് കൗണ്‍സില്‍ ഡെവലപ്മെന്റ് കമ്മിറ്റിയുടെ ചെയര്മാന് സ്ഥാനത്തുനിന്നും ഫെബ്രുവരിയില്‍ ഇയാളെ നീക്കം ചെയ്തതാണെന്നും ബോറോ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.