തിരുവനന്തപുരം: ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാൻ തത്വത്തിൽ ധാരണയായി. ഉത്തരവും ചട്ടഭേദഗതിയും വന്നാലേ നടപ്പാകൂ. ജീവനക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു ഇത്.
പുതിയ വ്യവസ്ഥകൾ
- മെഡി. സർട്ടിഫിക്കറ്റ് ഇല്ലാതെ വനിതകൾക്ക് മാസത്തിലൊരു സിക്ക് ലീവ്.
- റിട്ടയർമെന്റ് ലീവ് എൻകാഷ്‌മെന്റ് 240 ദിവസം 255 ആക്കി.
- ഏകരക്ഷിതാവായ പുരുഷന് 8 വയസ്സുവരെയുള്ള മക്കളുടെ ചികിത്സയ്‌ക്ക് സിക്ക് ലീവ്.
- കൃത്രിമ ഗർഭധാരണ ചികിത്സയ്‌ക്ക് മെറ്റേണിറ്റി അവധി ഉപയോഗിക്കാം.
- ഒറ്റ പ്രസവത്തിൽ രണ്ടിലധികം കുട്ടികളുണ്ടായാൽ 12മാസം മെറ്റേണിറ്റി അവധി.
- 28 ദിവസത്തിനകം ശിശു മരിച്ചാൽ 60ദിവസം പ്രത്യേക മെറ്റേണിറ്റി അവധി.
- 58കഴിഞ്ഞവർക്ക് പങ്കാളിയുടെ ചികിത്സയ്‌ക്ക് 30ദിവസം സിക്ക് ലീവ്.
- ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്‌ക്ക് വർഷത്തിൽ 10 ദിവസം അവധി.
ഇന്നലെ മുംബയിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും അടങ്ങുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മിൽ നടന്ന ചർച്ചയിലാണ് ധാരണ. ഇതിനായി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ 25ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ റിസർവ്വ് ബാങ്ക് ഉത്തരവുമിറക്കണം. ഇതോടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചാകും.
ശനിയാഴ്ച അവധിയാക്കുമ്പോൾ ജീവനക്കാർ ദിവസം 40 മിനിട്ട് അധികം ജോലി ചെയ്യണം. പ്രവൃത്തിസമയം രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെയാവും. സഹകരണ, ഗ്രാമീൺ, സ്വകാര്യ ബാങ്കുകളിലും ശനിയാഴ്ചകൾ അവധിയാകും. ഇപ്പോൾ ഒന്നും മൂന്നും ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.