ആലപ്പുഴ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ സ്ഫോടക വസ്തുക്കളുമായി എത്തിയ ആൾ അറസ്റ്റിൽ. മാന്നാർ എരമത്തൂർ കണ്ണമ്പള്ളി വീട്ടിൽ പ്രമോദ് (40) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ സ്ഫോടക വസ്തുക്കളും പെട്രോളും മറ്റുമായി ഭാര്യവീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. പൊലീസ് സാഹസികമായിട്ടാണ് പ്രമോദിനെ കീഴ്പ്പെടുത്തിയത്. രണ്ട് ആൺമക്കളുമൊത്ത് ഭാര്യ രാധു കഴിഞ്ഞ ജനുവരി മുതൽ, തോട്ടപ്പള്ളിയിലെ വീട്ടിൽ മാറിത്താമസിക്കുകയായിരുന്നു.24ന് രാത്രി എട്ടുമണിയോടെ പ്രമോദ് സ്കൂട്ടറിൽ വരുമ്പോൾ വഴിയിൽ ഭാര്യയെയും മക്കളെയും കണ്ടു. തുടർന്ന് ഇയാൾ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭാര്യയുടെ അച്ഛനുമായി വാക്കുതർക്കവുമുണ്ടായി. അയൽക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോൾ പെട്രോളും ലൈറ്ററുമായി അവർക്കെതിരെ തിരിഞ്ഞു.
പ്രമോദിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് 6 ഗുണ്ടുകൾ, 3 ലീറ്റർ പെട്രോൾ, കത്തി, കയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.