അക്കൗണ്ടുകളില്‍ അപ്രതീക്ഷിതമായി അധിക പണം എത്തിയതിന്റെ അമ്പരപ്പിലാണ് ഫെഡറല്‍ ബാങ്ക് ഉപയോക്താക്കള്‍. എന്നാൽ ഫെഡറല്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് ലഭിച്ച പണം എവിടുന്ന് ?
ജനുവരി 31ാം തിയതി മുതലാണ് അക്കൗണ്ടുകളില്‍ പണം എത്തിയത്. നിക്ഷേപിച്ച തുകയ്ക്ക് പുറമെ പണം ശ്രദ്ധയില്‍പ്പെടുകയും പണം ക്രെഡിറ്റായതായി മെസേജ് ലഭിക്കുകയും ചെയ്തതോടെ നിരവധി പേരാണ് ബാങ്കുമായി ബന്ധപ്പെട്ടത്. ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയ മെയിന്റെനന്‍സ് ചാര്‍ജില്‍ യുപിഐ ഇടപാടുകളുടെ ഫീസും ചേര്‍ത്തിരുന്നു. യുപിഐ ഇടപാടുകൾക്ക് ഈടാക്കിയ ചാർജാണ് ഫെഡറല്‍ ബാങ്ക് തിരിച്ചുനല്‍കിയതെന്നാണ് ഇപ്പോൾ ബാങ്ക് പറയുന്നത്.
എല്ലാ ത്രൈമസത്തിലും യുപിഐ ഇടപാടുകളുടെ നിശ്ചിത പരിധി കഴിഞ്ഞാല്‍ ഫീസ് ഈടാക്കാറുണ്ട്. യുപിഐ ഇടപാടുകള്‍ ബാങ്ക് ഇടപാടുകളായി കണക്കാക്കുകയും അതിന് നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യുന്നതായിരുന്നു ബാങ്കുകള്‍ ഇതുവരെ ചെയ്തിരുന്ന രീതി.എന്നാല്‍ ഈ രീതി ഒഴിവാക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്കി.
ഇതോടെയാണ് ഫെഡറല്‍ ബാങ്ക് ഈ തീരുമാനം ആദ്യം നടപ്പിലാക്കി. ചെറിയ തുകയും ആയിരക്കണക്കിന് രൂപയും തിരികെ ലഭിച്ച നിരവധി ഉപയോക്താക്കളുണ്ട്. നിലവില്‍ ഫെഡറല്‍ ബാങ്ക് മാത്രമാണ് പണം തിരിച്ചുനല്‍കിയത്. മറ്റ് ബാങ്കുകള്‍ പണം തിരിച്ചുനല്‍കിയിട്ടില്ലെന്നാണ് വിവരം. ആര്‍ബിഐ നിര്‍ദേശം, ഫെഡറല്‍ ബാങ്കിന് പിന്നാലെ മറ്റ് ബാങ്കുകളും വരും ദിവസങ്ങളില്‍ ഈ നിര്‍ദേശം നടപ്പിലാക്കുമെന്നാണ് വിവരം. നിക്ഷേപിച്ച തുകയ്ക്ക് പുറമെ പണം വന്നത് ശ്രദ്ധയില്‍പ്പെടുകയും തുക ക്രെഡിറ്റായതായി മെസേജ് ലഭിക്കുകയും ചെയ്തതോടെ നിരവധി പേരാണ് ബാങ്കുമായി ബന്ധപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.