തിരുവനന്തപുരം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എ.സി.മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി ശരിവച്ചു.
ഡൽഹി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയാണ് ഇ.ഡി നടപടി ശരിവച്ചത്. മൊയ്തീന്റെയും ഭാര്യയുടെയും 6 അക്കൗണ്ടുകളിലെ 40 ലക്ഷം രൂപ ഇ.ഡി കണ്ടുകെട്ടിയിരുന്നു.ബെനാമി ഇടപാടുകൾ നടന്നത് മൊയ്തീന്റെ നിർദേശപ്രകാരമാണെന്നായിരുന്നു ഇ.ഡി പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമത്തിലെ (പിഎംഎൽഎ) 6(1) വകുപ്പു പ്രകാരമുള്ളതാണു-
ധനമന്ത്രാലയത്തിലെ റവന്യു വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അതോറിറ്റി. ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായുള്ള കണ്ടുകെട്ടൽ നടപടി ഈ അതോറിറ്റി പരിശോധിച്ച് ശരിവയ്ക്കണമെന്നാണു പിഎംഎൽഎയിലെ വ്യവസ്ഥ.
കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിന്റെ ഭാഗമായാണു 40 ലക്ഷം കണ്ടുകെട്ടിയിരുന്നത്. നേരത്തെ മൊയ്തീന്റെ വീടു റെയ്ഡ് ചെയ്തു നിക്ഷേപ രേഖകൾ കണ്ടെടുത്തിരുന്നു. ഇ.ഡി അന്നുതന്നെ നിക്ഷേപം മരവിപ്പിച്ചു.തുടർന്നു മൊയ്തീനെ ചോദ്യം ചെയ്ത ശേഷമാണ് ഈ പണം കണ്ടുകെട്ടിയത്. മൊയ്തീനു നിക്ഷേപത്തിന്റെ സ്രോതസ്സ് തെളിയിക്കാനായില്ലെന്ന ഇ.ഡിയുടെ വാദം അതോറിറ്റി അംഗീകരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.