“അവൾ യെസ് പറഞ്ഞു,” എന്ന കാപ്ഷനോടെ തൻ്റെ പങ്കാളിയായ ഹെയ്ഡണുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. ഈ വാർത്ത പങ്കുവെക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ കാത്തിരിക്കുകയാണെന്ന് ദമ്പതികൾ പറഞ്ഞു.
കാൻബെറയുടെ ഇന്റർ നോർത്ത് ഇറ്റാലിയൻ ആൻഡ് സൺസ് റസ്റ്റോറന്റിൽ വാലൻ്റൈൻസ് ഡേ ആഘോഷിച്ചതിന് പിന്നാലെയാണ് സന്തോഷ വാർത്ത ലോകത്തോട് പറഞ്ഞത്. വിദേശകാര്യ മന്ത്രി പെന്നി വോങ്ങ് ഇരുവർക്കും ആശംസകൾ നേർന്നു.
2019 ൽ മെൽബണിൽ നടന്ന ഒരു ബിസിനസ് ഡിന്നറിലാണ് ഇരുവരും കണ്ടുമുട്ടിയത്. കാൻബറയിൽ ആൽബനീസിനൊപ്പം താമസിക്കുകയും ന്യൂ സൗത്ത് വെയിൽസ് പബ്ലിക് സർവീസ് അസോസിയേഷൻ്റെ വനിതാ ഓഫീസറായി ജോലി ചെയ്യുകയുമാണ് ഹെയ്ഡൺ. അമേരിക്കൻ വൈറ്റ് ഹൗസിലുൾപ്പെടെ പ്രധാന മന്ത്രിക്കൊപ്പം നിരവധി ഔദ്യോഗിക സന്ദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.❤️💍 pic.twitter.com/jThfeCw3Eq
— Anthony Albanese (@AlboMP) February 15, 2024
ന്യൂ സൗത്ത് വെയിൽസിൻ്റെ മുൻ ഡെപ്യൂട്ടി പ്രീമിയർ കാർമൽ ടെബ്ബട്ടിനെ ആൽബനീസ് മുമ്പ് വിവാഹം കഴിച്ചിരുന്നു. ഇവർക്ക് 23 വയസുള്ള മകനുണ്ട്. ഒരു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അധികാരത്തിലിരിക്കുമ്പോൾ ഇത് ആദ്യമായാണ് വിവാഹം കഴിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.