ജനുവരി മാസത്തില്‍ 4 സ്ഥാപനങ്ങള്‍ക്ക് "അടച്ചുപൂട്ടല്‍, വില്‍പ്പന നിര്‍ത്തല്‍" നോട്ടീസുകള്‍ നല്കി അയർലണ്ടിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്.കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ 90-ലധികം സ്ഥാപനങ്ങള്‍ക്ക് നേരെയാണ് അധികൃതര്‍ നടപടികള്‍ എടുത്തത്.
സുരക്ഷിതമല്ലാത്ത കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ മീന്‍ സൂക്ഷിക്കുക, പലയിടത്തായി എലി വിസർജ്യം, പ്രവര്‍ത്തനരഹിതമായ ഫ്രീസറില്‍ ഭക്ഷണം സൂക്ഷിക്കുക, കൈ കഴുകുന്ന സിങ്കില്‍ മാംസം കഴുകുക, എന്നിങ്ങനെ നിരവധി പരിപാടികളാണ് ഭക്ഷ്യ സുരക്ഷാവകുപ്പിനെ ഇത്തവണ ഞെട്ടിച്ചത്
പാചകം ചെയ്യാത്ത മാംസം തൊട്ടതിന് ശേഷം കൈകള്‍ ശുദ്ധമാക്കാതെ മറ്റ് പാചകപ്രവര്ത്തനങ്ങളില് ഏര്‍പ്പെടുക, പാചക ഉപകരണങ്ങളുടെ സൈഡില്‍ ഗ്രീസ് കണ്ടെത്തുക മുതലായ നിയമലംഘനങ്ങളും കൂടെ കണ്ടത്തി. തുടർന്ന് ഈ സ്ഥാപനങ്ങൾക്ക് പൂട്ട് വീഴുകയായിരുന്നു. അയര്‍ലണ്ടില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചുവടെ:
- F Herterich’s Pork Butchers, 1 Lombard Street, Galway
- Nearby O’Briens Gala (Closed area: External food store room), Cloughleigh Road, Ennis, Clare
- Golden Palace (restaurant/café), First Floor, 89 Swords Road, Whitehall, Dublin 9
- Mercury (retailer), Park Road, Waterford






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.