എറണാകുളം;ഇന്ന് ഓരോ ദിനവും ലോകമെമ്പാടും ഏഴ് ക്രിസ്ത്യാനികളിൽ ഒരാൾ പീഡിപ്പിക്കപ്പെടുന്നു.ആഫ്രിക്കയിൽ ഏഴ് ക്രിസ്ത്യാനികളിൽ ഒരാൾ പീഡിപ്പിക്കപ്പെടുന്നു.
ഏഷ്യയിൽ അഞ്ച് ക്രിസ്ത്യാനികളിൽ രണ്ട് പേർ പീഡിപ്പിക്കപ്പെടുന്നു.365 ദശലക്ഷത്തിലധികം (ഏഴിൽ ഒരാൾ) ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിൻ്റെ പേരിൽ ഉയർന്ന തോതിലുള്ള പീഡനം നേരിടുന്നു.ലോക രാജ്യങ്ങളിൽ ക്രൈസ്തവ പീഡനം അപകടകരമായ വിധത്തിൽ അക്രമാസക്തമായി മാറുകയാണ്.കഴിഞ്ഞ വർഷം (2023) 5600 ക്രിസ്ത്യാനികളാണ് വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്.
14,766 ദേവാലയങ്ങളും ക്രിസ്ത്യൻ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.ദേവാലയങ്ങൾക്കും ക്രിസ്ത്യൻ സ്‌കൂളുകൾക്കും ആശുപത്രികൾക്കും സെമിത്തേരികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം 2023-ൽ വർധിച്ചു.295,120 ക്രിസ്ത്യാനികൾ വിവിധ രാജ്യങ്ങളിൽ നിന്ന് 2023 -ൽ പലായനം ചെയ്യാൻ നിർബന്ധിതരായി.യുദ്ധമോ തീവ്രവാദമോ മൂലം രാജ്യങ്ങൾ അസ്ഥിരമാകുമ്പോൾ, ക്രിസ്ത്യാനികൾ അപകടത്തിലാണ്.
ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്ന ഒരു ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ആണ് ഓപ്പൺ ഡോർസ്.
ക്രിസ്ത്യാനികൾ ഏറ്റവും തീവ്രമായ പീഡനം നേരിടുന്ന 11 രാജ്യങ്ങളുടെ 2024-ലെ വാർഷിക റാങ്കിംഗാണ് ഓപ്പൺ ഡോർസ് പുറത്തു വിട്ട വേൾഡ് വാച്ച് ലിസ്റ്റ്.ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം നേരിടുന്ന രാജ്യങ്ങൾ:1. ഉത്തര കൊറിയ 2.സൊമാലിയ 3.ലിബിയ 4.എറിത്രിയ 5.യെമൻ 6.നൈജീരിയ 7.പാക്കിസ്ഥാൻ 8.സുഡാൻ
9.ഇറാൻ 10.അഫ്ഗാനിസ്ഥാൻ 11.ഇന്ത്യ.
(സീറോ മലബാർ സഭയുടെ അൽമായ സെക്രട്ടറിയാണ് ലേഖകൻ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.