വാഷിംഗ്ടണ്‍: ഗാസയില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ പുതിയ ദൗത്യവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അടുത്തയാഴ്ച മിഡില്‍ ഈസ്റ്റിലേക്ക് പോകുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് വിരാമമിടുന്നതിന് പകരമായി ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് ഇത്തവണയും ബ്ലിങ്കന്‍ മുന്നോട്ടു വെക്കുന്നത്.
മുന്‍പും വെടിനിര്‍ത്തലിന് പകരം ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറാണ് യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കരാര്‍ ലംഘിക്കപ്പെടുകയും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയും ചെയ്തിരുന്നു.
ഇസ്രയേല്‍ ഹമാസിനെതിരെ യുദ്ധം ആരംഭിച്ച ശേഷം മിഡില്‍ ഈസ്റ്റിലേക്ക് തന്റെ അഞ്ചാമത്തെ പ്രതിസന്ധി പരിഹാര യാത്രയാണ് ബ്ലിങ്കന്‍ നടത്തുന്നത്.
മധ്യസ്ഥ കക്ഷികളായ ഖത്തര്‍, ഈജിപ്ത് എന്നിവിടങ്ങളും ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, സൗദി അറേബ്യ എന്നിവയും ബ്ലിങ്കന്‍ സന്ദര്‍ശിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.