വന്ദനദാസ് കൊലപാതകം സിബിഐ അന്വേഷണം സർക്കാർ എതിർക്കുന്നത് പോലീസിനെ സംരക്ഷിക്കാൻ: സജി മഞ്ഞക്കടമ്പിൽ.

കോട്ടയം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടന്നും കേരളാ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലന്നും കാണിച്ചു സി ബി ഐ  അന്വേഷണം  ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ- 

സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞു സർക്കാർ കോടതിയിൽ എതിർത്തത് ദുരുദ്ദേശപരമാണെന്നും മാതാ പിതാക്കളുടെ ആഗ്രഹപ്രകാരം സി ബി ഐ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

കേരളാ പോലീസിന്റെ അന്വേഷണങ്ങൾ രാഷ്ട്രീയ പ്രേരിതമായി മാത്രം കേരളത്തിൽ  നടക്കുന്നതിനാലും, പോലീസിന്റെ വിശ്വാസിത പൂർണ്ണമായും നഷ്ടപ്പെട്ടതിനാലുമാണ് വന്ദനാദാസിന്റെ മാതാപിതാക്കൾ സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ കാരണമെന്നും സജി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !