കര്‍ണാടക ബാങ്കിൽ നിന്ന് രണ്ട് കിലോ സ്വര്‍ണവും 16 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം കേരളത്തിലേക്കും

കാസർഗോഡ് : കര്‍ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍നിന്നും രണ്ട് കിലോ സ്വര്‍ണവും 16 ലക്ഷം രൂപയും കൊള്ളയടിച്ചെന്ന കേസില്‍ അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചു.

കേരളത്തില്‍ നേരത്തെ നടന്ന സമാനമായ ബാങ്ക് കവര്‍ചകളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.


കാസര്‍കോട്ടുനിന്നും കാറിലെത്തിയ സംഘമാണ് കൊള്ളക്കാരെന്നാണ് സംശയം. വിട്ള പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബാങ്ക് കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ മുറിച്ച് മാറ്റിയാണ് മോഷ്ടാക്കള്‍ ബാങ്കിന്റെ അകത്ത് കടന്നത്. ഗാസ് കടര്‍ ഉപയോഗിച്ച് ലോകര്‍ തുറന്നാണ് സ്വര്‍ണവും പണവും കൈക്കലാക്കി സ്ഥലം വിട്ടത്.

വ്യാഴാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് വന്‍ മോഷണം നടന്ന വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ബാങ്ക് അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പരിശോധനയില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച അലാറം പ്രവര്‍ത്തിച്ചില്ലെന്ന് കണ്ടെത്തി. തകരാര്‍ കാരണമാണോ, അതോ കവര്‍ചാ സംഘം കേടുവരുത്തിയതാണോയെന്ന് പരിശോധിച്ച് വരികയാണ്.

ലോകര്‍ റൂമിനകത്തുള്ള സി സി ടി വി കാമറയില്‍ കവര്‍ചക്കാരുടേതെന്ന് സംശയിക്കുന്ന രണ്ടു ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇവയും പരിശോധിച്ച് വരികയാണ്. 

സമീപത്തെ മറ്റ് സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അന്വേഷണത്തിന് നിര്‍ണായകമായേക്കുമെന്നാണ് സൂചന.

കേരള രെജിസ്‌ട്രേഷനിലുള്ള ഒരു വാഹനം സംശകരമായ സാഹചര്യത്തില്‍ കടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ വാഹനം കേന്ദ്രീകരിച്ചാണ് പൊലീസന്വേഷണം പുരോഗമിക്കുന്നത്. 

കാസര്‍കോട്ട് ഉള്‍പെടെ സംസ്ഥാനത്ത് നേരത്തെ നടന്ന സമാന ബാങ്ക് കവര്‍ചകളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !