ന്യൂഡൽഹി; രാജ്യത്തിന്റെ വടക്കുകിഴക്കു നിന്ന് പടിഞ്ഞാറേക്ക് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാഷ്ട്രീയമായി കോൺഗ്രസിനു ഗുണംചെയ്യുമോയെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ വ്യത്യസ്താഭിപ്രായം.
യാത്ര നടത്താൻ രാഹുൽ തീരുമാനിച്ച സമയം ശരിയല്ലെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. തിരഞ്ഞെടുപ്പിനു മുൻപേ ഇന്ത്യ മുന്നണിയെ പരമാവധി തളർത്താൻ ബിജെപി ശ്രമിക്കുമ്പോൾ, അതിനെതിരായ പോരാട്ടം നയിക്കാതെ ഊർജവും ശ്രദ്ധയുമെല്ലാം യാത്രയിൽ കേന്ദ്രീകരിക്കുകയാണ് കോൺഗ്രസ്.
സംഘടനാതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന യാത്ര ഏതാനും മാസം മുൻപെങ്കിലും നടത്തേണ്ടിയിരുന്നു. തിരഞ്ഞെടുപ്പിലെ സഖ്യങ്ങൾ, സ്ഥാനാർഥി നിർണയം, തന്ത്രരൂപീകരണം എന്നിവയടക്കമുള്ള കാര്യങ്ങളിൽ നിർണായക ഇടപെടലുകൾ നടത്താൻ ഡൽഹിയിൽ നിൽക്കേണ്ട സമയത്ത് രാഹുൽ രാജ്യത്തിന്റെ വിദൂരപ്രദേശങ്ങളിലൂടെ ബസ് യാത്ര നടത്തുന്നത് കോൺഗ്രസിനു രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും ഇവർ പറയുന്നു.
ബിഹാറിൽ നിതീഷ് കുമാർ മറുകണ്ടം ചാടിയതും ബംഗാളിൽ മമത ബാനർജി ഇടഞ്ഞതും ഉത്തർപ്രദേശിലെ സീറ്റ് വിഭജന തർക്കവും അടക്കം പ്രതിപക്ഷ ഇന്ത്യ മുന്നണിയെ പ്രതികൂലമായി ബാധിച്ച ഒട്ടേറെ വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ യാത്രയിലെ തിരക്കുമൂലം രാഹുലിനു സാധിച്ചില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, യാത്ര ഇടയ്ക്കുവച്ച് നിർത്തേണ്ടി വരുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.