മലപ്പുറം: സ്‌കൂളിലെ ഉല്ലാസയാത്രയ്ക്കിടെ മദ്യപിച്ച് മോശമായി പെരുമാറിയതിന് സ്‌കൂളില്‍നിന്ന് സസ്പെൻഡ് ചെയ്ത അദ്ധ്യാപകർ ജോലിക്ക് കയറാൻ ശ്രമിച്ചതോടെ വിഷയത്തില്‍ ഇടപെട്ട് രക്ഷിതാക്കള്‍.
രണ്ട് അദ്ധ്യാപകരെയാണ് പെരുമാറ്റദുഷ്യം ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജർ സസ്പെൻഡ് ചെയ്തത്. സ്‌കൂളില്‍നിന്ന് വിദ്യാർത്ഥികളുമായി നടത്തിയ ഉല്ലാസയാത്രയുമായി ബന്ധപ്പെട്ടാണു നടപടി. അച്ചടക്കനടപടിക്ക് വിധേയരായവർ ഉള്‍പ്പെടെ അദ്ധ്യാപകർ, വനിതകള്‍ ഉള്‍പ്പെടെ പിടിഎ പ്രതിനിധികള്‍ യാത്രയില്‍ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ ഇരുവരും മദ്യപിച്ചെന്നും മോശം പെരുമാറ്റം ഉണ്ടായെന്നും പിടിഎ പ്രതിനിധികള്‍ ഈ മാസം 13ന് പരാതി നല്‍കിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തതെന്നും മാനേജർ പറഞ്ഞു.
ജനുവരി 15ന് രണ്ട് അദ്ധ്യാപകരേയും 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. തുടർ നടപടിക്ക് റീജനല്‍ ഡപ്യൂട്ടി ഡയറക്ടർക്ക് കത്തും നല്‍കി. ഡപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.സസ്പെൻഷൻ കാലാവധി കഴിഞ്ഞ ദിവസം തീർന്നിരുന്നു. അന്ന് ഉച്ചയ്ക്ക് പിടിഎ യോഗം ചേർന്ന് രണ്ട് അദ്ധ്യാപകരെയും സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്ന് മാനേജ്മെന്റിന് കത്ത് നല്‍കി. ഉന്നതതല തീരുമാനം വരുന്നതുവരെ സ്‌കൂളില്‍ വരേണ്ട എന്ന് അദ്ധ്യാപകരെ അറിയിച്ചതായി മാനേജർ പറഞ്ഞു.
വിലക്ക് ലംഘിച്ച് അദ്ധ്യാപകർ സ്‌കൂളിലെത്തിയതോടെ പിടിഎ ഭാരവാഹികളും രക്ഷിതാക്കളും ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. രണ്ട് പേർക്കും എതിരെ പ്രിൻസിപ്പല്‍ ഇന്നലെ വീണ്ടും പൊലീസില്‍ പരാതി നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.