കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ (ഇഡി) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.പുതിയ മുഖ്യമന്ത്രിയായി ചംപായ് സോറൻ

റാഞ്ചി: കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടു.

ഭൂമി തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) ഏഴംഗ സംഘം റാഞ്ചിയിലെ വസതിയിൽ എത്തിയിരുന്നു.


കസ്റ്റഡിയിലായതിന് പിന്നാലെ സോറൻ മുഖ്യമന്ത്രി പദവി രാജിവച്ചു. ഇഡി ഉദ്യോഗസ്ഥർക്കൊപ്പമാണ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. ഗതാഗത മന്ത്രിയായ ചംപായ് സോറനെ പുതിയ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചു.

നേരത്തെ, ഹേമന്ത് സോറന്‍ അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തിന്‍റെ ഭാര്യ കല്‍പന സോറന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

43 എംഎൽഎമാരുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ചമ്പായി സോറൻ ഗവർണർക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനും സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.

ഇ.ഡി ഓഫിസിനു സമീപം 100 മീറ്റര്‍ പരിധിയിലും നിരോധനാജ്ഞയാണ്. സർക്കാർ വീഴാതിരിക്കാൻ ജെഎംഎം എംഎൽഎമാരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനും ശ്രമം തുടങ്ങി.

രണ്ടു ബസുകളിലായി എംഎൽഎമാരെ മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റഡിയിലെടുത്ത ഹേമന്ത് സോറനെ പഴയ വസതിയിൽ വീട്ടുതടങ്കലിൽ പാർപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !