ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച (ഇന്ന്) അവതരിപ്പിക്കും.
പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റായതിനാല്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വനിതാസംവരണം ഉള്‍പ്പെടെ നാരീശക്തി മുദ്രാവാക്യമുയര്‍ത്തുന്ന സര്‍ക്കാര്‍, സ്ത്രീകള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനിടയുണ്ട്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസമായ ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നയപ്രഖ്യാപനപ്രസംഗത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും നാരീശക്തിയെപ്പറ്റി ഊന്നിപ്പറഞ്ഞതും ശ്രദ്ധേയമാണ്.
മാര്‍ച്ച് 31 വരെയുള്ള ബജറ്റായിരുന്നു കഴിഞ്ഞവര്‍ഷത്തേത്. പുതിയ സര്‍ക്കാര്‍ ജൂലായ് ആദ്യവാരം പൂര്ണബജറ്റ് അവതരിപ്പിച്ചേക്കും. അതിനിടയ്ക്കുള്ള രണ്ടുമാസത്തെ വരവുചെലവുകളാണ് ഇടക്കാല ബജറ്റിലുണ്ടാവുക. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനപ്രിയപ്രഖ്യാപനങ്ങള്‍ ഉണ്ടായാലും അദ്ഭുതപ്പെടാനില്ല.2019-ല്‍ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായിരുന്നു.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടിലേക്ക് നല്കുന്ന പദ്ധതിയും ശമ്പളവരുമാനക്കാര്‍ക്ക് നികുതിയാനുകൂല്യത്തിനായി സ്റ്റാന്‍ഡേഡ് ഡിഡക്ഷന് 40,000 രൂപയില്‍നിന്ന് 50,000-മാക്കിയതുംമുതല് ഫിഷറീസിന് പ്രത്യേക വകുപ്പുണ്ടാക്കിയതുവരെ 2019-ലെ ഇടക്കാല ബജറ്റിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.