കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ നാളെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്‌പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച രാവിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 

കേരളത്തിൽ നിന്ന് ആസ്‌താ സ്‌പെഷ്യൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്.


ഇതിൽ ആദ്യത്തേതാണ് വെള്ളിയാഴ്ച കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്നത്. 3300 രൂപയാണ് കൊച്ചുവേളിയിൽനിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്.

അയോധ്യ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ സർവസ് നടത്തുമെന്ന് അറിയിച്ചിരുന്നു. 

ഇതിൽ ആദ്യ സർവീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അത് റദ്ദാക്കുകയായിരുന്നു. അയോധ്യയിൽ ക്രമീകണങ്ങൾ പൂർത്തിയാവാത്തതിനാലാണ് സർവീസ് ആരംഭിക്കുന്നത് നീട്ടിയത്.

പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുകയെന്ന് റെയിൽവേ അറിയിച്ചിരുന്നു. അന്ന് വൈകിട്ട് തന്നെ മടക്കയാത്രയും ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !