അയർലൻണ്ട്: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ (എന്റോള്‍മെന്റ് ആന്‍ഡ് അപ്ഡേറ്റ്) നിയമങ്ങളില്‍ മാറ്റം.
സ്ഥിരതാമസക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും വെവ്വേറെ ഫോമുകള്‍ അവതരിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിനും എന്റോള്‍ ചെയ്യുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
നേരത്തെ വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ ഫോമിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലായിരുന്നു. എന്നാല്‍ ഇനി ഇവര്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.പഴയ 2016 നിയമം അനുസരിച്ച്, ഒരു ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് അവരുടെ വിലാസം ഓണ്‍ലൈന്‍ മോഡ് വഴി മാത്രമേ അപ്ഡേറ്റ് ചെയ്യാന്‍ കഴിയൂ,
മറ്റേതെങ്കിലും വിശദമായ അപ്ഡേറ്റിന്, അവര്‍ അടുത്തുള്ള എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കേണ്ടതായി വന്നിരുന്നു.
പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഏറ്റവും അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിച്ചോ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ യുഐഡിഎഐ വെബ്സൈറ്റ് വഴിയോ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സെന്‍ട്രല്‍ ഐഡന്റിറ്റി ഡാറ്റ റിപ്പോസിറ്ററിയില്‍ (സിഐഡിആര്‍) അപ്ഡേറ്റ് ചെയ്യാം.ആധാര്‍ എന്റോള്‍മെന്റിനും ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുമായുള്ള പുതിയ ഫോമുകള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി https://resident.uidai.gov.in/check-aadhaar എന്ന ലിങ്ക് സന്ദര്‍ശിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.