അഡ്വ:ജി അനീഷ് ✍️
കോട്ടയം:ധനമന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച 2024-25 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റ് DYFI, SFI സംഘടനകളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിച്ചതിന് തുല്യമാണ്.
നവംബർ 25 എന്നത് ഇടതു യുവജന പ്രസ്ഥാനത്തിന് ഇന്നും ആകാശത്തേയ്ക്ക് മുഷ്ടി ചുരുട്ടി ആത്മരോഷം പ്രകടിപ്പിക്കുന്നതിൻ്റെയും കുടി ദിനമാണ്.ശയ്യാവലംബിയായ സാധു പുഷ്പനെ പാട്ടും ഡാൻസുമെല്ലാമായി ഓർമ്മയ്ക്ക് കടിഞ്ഞാണിട്ടു വരുന്ന പ്രവണത കുറച്ചു നാളുകളായി കണ്ടു വരുന്നു. പുഷ്പൻ എപ്പോഴെങ്കിലും ആ നശിച്ച ദിവസത്തേക്കുറിച്ച് ഓർത്താൽ എന്താണ് സംഭവിക്കുന്നത് എന്ന് DYFI യ്ക്ക് നന്നായറിയാം.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സമരം ചെയ്തതിന് വെടിയേറ്റ് ശരീരം തളർന്ന പുഷ്പനെ പരിശോധിക്കാൻ അതേ സ്വാശ്രയ കോളേജിൽ പഠിച്ച ഡോക്ടർ എത്തുന്ന ദയനീയ കാഴ്ച്ച കാണേണ്ടി വരുന്നു.അതേ പോലെ ഏതാനും വർഷം മുൻപ് കോവളത്ത് വച്ച് നടന്ന ഒരു വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാൻ എത്തിയ സർവ്വാദരണീയനായ വിദേശകാര്യ വിദഗ്ധൻ ശ്രി ടി.പി ശ്രീനിവാസനെ ഒരു കൂട്ടം SFI ക്കാർ അടിച്ചു നിലത്തു വീഴ്ത്തിയത് കേരളം മറന്നിട്ടില്ല.
എന്നാൽ ഇന്ന് ബാലഗോപാലൻ അവതരിപ്പിച്ച ബഡ്ജറ്റിൽ സ്വകാര്യ, വിദേശ സർവ്വകലാശാലകളും അവയിൽ സ്വകാര്യ നിക്ഷേപവും ഉൾപ്പെടെ പ്രഖ്യാപിച്ചപ്പോൾ എന്തേ ഇവറ്റകളുടെ നാവ് ഇറങ്ങി പോയോ.
കേരളത്തിലെ മഹാഭൂരിപക്ഷം യുവജനങ്ങളേയും അന്യനാടുകളിലേയ്ക്കും, ദേശങ്ങളിലേയ്ക്കും തള്ളി വിട്ടത് നിങ്ങളുടെ മാത്രം അഹന്തയും, വീക്ഷണമില്ലായ്മയും കൊണ്ടാണ്.
ഇന്നും ക്യാമ്പസുകളിലും പൊതു ഇടങ്ങളിലും അക്രമവും, ആൾമാറാട്ടവും, തട്ടിപ്പും നടത്തുന്ന നിങ്ങൾ ഒരു ജനതയുടേയും അതിലുടെ ഒരു നാടിൻ്റെയും സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തുന്നു. വലിയ സഖാക്കൾക്ക് വൈകിയാണെങ്കിലും ബുദ്ധി ഉദിച്ചു വരുന്നുണ്ട്.നിങ്ങൾക്ക് ഇനിയും നേരം വെളുത്തില്ല എങ്കിൽ ശുഭ്ര പതാക അറബിക്കടലിൽ താഴും എന്നത് നേരിൽ കാണാൻ പോകുന്ന യാഥാർത്ഥ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.