നല്ലനടപ്പു കാലാവധി അവസാനിച്ചു, ഇനി നടപടി'; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് എംവിഡി മുന്നറിയിപ്പ്

ആലപ്പുഴ: സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ, യത്രാ സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ട് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടിക്ക് തുടക്കം. 

യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, സ്ത്രീകളുടെ സുരക്ഷ, വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം, അമിതവേഗം, റോഡ് നിയമങ്ങള്‍ പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കാനായി സംഘടിപ്പിച്ച പരിപാടി ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു. നല്ല പാഠം ഒപ്പം സുരക്ഷ എന്ന പേരില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആര്‍.ടി.ഒ. എ.കെ. ദിലു അധ്യക്ഷത വഹിച്ചു.

ബസുകാര്‍ക്കെതിരെ നിരന്തരം പരാതികള്‍ വന്ന സാഹചര്യത്തിലാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ജനുവരി 15 മുതല്‍ ഒരു മാസം ബസുകാര്‍ക്ക് നല്ലനടപ്പു കാലം അനുവദിച്ചിരുന്നു. 

നിയമ നടപടികള്‍ സ്വീകരിക്കാതെ ഉപദേശവും താക്കീതുമാണ് ഇക്കാലത്ത്് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയത്. എന്നാല്‍ ഇനിയങ്ങോട്ട് ഇളവുകള്‍ നല്‍കില്ല. പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !