ദില്ലിയിലെ തെരുവോരത്തിരുന്ന് പഠിക്കുന്ന ഒരു കൊച്ചുബാലന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ ഹൃദയത്തെ തൊടുന്നത്. ദില്ലിയിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ ഹാരി എന്നയാളാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
പവൻ എന്ന കുട്ടിയാണ് വീഡിയോയിൽ ഉള്ളത്. ഹാരിയുമായി അവൻ സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അതിൽ അവൻ താൻ ആറാം ക്ലാസിലാണ് പഠിക്കുന്നത് എന്ന് പറയുന്നുണ്ട്. തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിന് വേണ്ടി കമല നഗർ മാർക്കറ്റിന് സമീപത്തെ ഫുട്പാത്തിൽ താൻ ഹെയര്‍ബാൻഡുകൾ വിൽക്കാറുണ്ട് എന്നും അവൻ ഹാരിയോട് പറയുന്നുണ്ട്.
മാതാപിതാക്കളെ കുറിച്ച് ഹാരി ചോദിക്കുമ്പോൾ അമ്മ വീട്ടിലുണ്ട് എന്നും അച്ഛൻ കൊൽക്കത്തയിലാണ് എന്നും പവൻ പറയുന്നുണ്ട്. എന്തുകൊണ്ടാണ് വീട്ടിലിരുന്ന് പഠിക്കാത്തത് എന്ന ചോദ്യത്തിന് വീട്ടിലിരുന്ന് പഠിക്കാൻ തനിക്ക് സമയമില്ല എന്നാണ് അവൻ പറയുന്നത്.
ഈ കൊച്ചുകുട്ടിയെ കമല നഗർ മാർക്കറ്റിന് സമീപത്തെ ഒരു ഫൂട്പാത്തിൽ ഇരുന്ന് പഠിക്കുന്നതായിട്ടാണ് കണ്ടത്. അവന്റെ അച്ഛൻ കൊൽക്കത്തയിലാണ്, അവൻ കുടുംബത്തെ സഹായിക്കുന്നുണ്ട് എന്നും അവൻ എന്നോട് പറഞ്ഞു. എനിക്കവന്റെ സമർപ്പണമനോഭാവം ഇഷ്ടമായി, കുറച്ച് ഷോട്ട്സ് പകർത്തി' എന്നാണ് വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന കാപ്ഷനിൽ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.