റാഞ്ചി: ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെ മറ്റന്നാള്‍ റാഞ്ചിയില്‍ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതുമുഖ പേസര്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് സിറാജിനൊപ്പം ന്യൂബോള്‍ പങ്കിടാന്‍ ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ പേസറായ ആകാശ് ദീപ് എത്തുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ആകാശ് ദീപ് കളിച്ചാല്‍ ഈ പരമ്പരയില്‍ അരങ്ങേറുന്ന നാലാമത്തെ താരമാകും. നേരത്തെ സര്‍ഫറാസ് ഖാന്, രജത് പാടീദാര്‍, ധ്രുവ് ജുറെല്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഇന്ത്യൻ ക്യാപ് അണിഞ്ഞിരുന്നു.
നാലാം ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം നല്‍കിയതിന് പിന്നാലെ മൂന്നാം ടെസ്റ്റില്‍ ടീമില്‍ നിന്നൊഴിവാക്കിയ പേസർ മുകേഷ് കുമാറിന സെലക്ടര്‍മാര്‍ വീണ്ടും ടീമിലെടുത്തിരുന്നു.
ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയതിന് പിന്നാലെ ബിഹാറിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കളിച്ച മുകേഷ് കുമാറാകട്ടെ 10 വിക്കറ്റ് പ്രകടനവുമായി കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യന്‍ ടീമിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.