ആമകളെ നമ്മുക്കറിയാം. ശത്രുവിന്‍റെ ആക്രമണമുണ്ടായാല്‍ കട്ടിയുള്ള പുറന്തോടിനുള്ളിലേക്ക് ശരീരം ചുരുക്കി രക്ഷപ്പെടാന്‍ അറിയാവുന്ന ഒരു പാവം ജീവി. എന്നാല്‍ കഴിഞ്ഞ ദിവസം യുഎസിലെ കുംബ്രിയയിലെ അൾവർസ്റ്റണിനടുത്തുള്ള ഉർസ്വിക്ക് ടാർണിൽ നിന്നും കണ്ടെത്തിയ ആമയെ കണ്ടാല്‍ ആളൊരു പാവമാണെന്ന് ആരും പറയില്ല. അത്രയ്ക്കും വിചിത്രരൂപമായിരുന്നു ആ ആമയ്ക്ക്.
അതാണ് അലിഗേറ്റർ സ്നാപ്പിംഗ് ആമ ( Alligator snapping turtle). പാവമല്ല, ആള് അല്പം അക്രമണകാരിയാണ്. യുഎസിന്‍റെ തെക്കൻ ഭാഗങ്ങളിലെ ചതുപ്പുനിലങ്ങളിലും നദികളിലും ഈ വിചിത്ര ആമകളെ സാധാരണയായി കാണാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസിലെ ശുദ്ധജലാശയങ്ങളില്‍ കാണപ്പെടുന്ന ഇവ ലോകത്തിലെ ഏറ്റവും ഭാരമേറിയ ശുദ്ധജല ആമകളിൽ ഒന്നാണ്.
രാവിലെ തന്‍റെ നായയുമായി നടക്കാനിറങ്ങിയ ഒരാളാണ് ഈ ആമയെ കണ്ടെത്തിയത്. തുടര്‍ന്ന് വിചിത്രമായ ആമയെ പിടികൂടി അയാള്‍ ഒരു വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തി. ഇവ എന്തും തിന്നാന്‍ കഴിയുന്നവയാണെന്നും കണ്ടെത്തിയ ആമയ്ക്ക് ഫ്ലഫി എന്ന് പേരിട്ടതായും മൃഗഡോക്ടര്‍ ഡോ.
ഡൊമിനിക് മൗൾ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഫ്ലോറിഡ സ്വദേശിയായ മിസ് ചേംബർലൈൻ ആമയെക്കുറിച്ചുള്ള ഒരു സാമൂഹിക മാധ്യമ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ താന്‍ ആമയെ തിരിച്ചറിഞ്ഞിരുന്നെന്നും അതിനെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അതെല്ലാം തിന്ന് തീര്‍ത്തേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ആരെങ്കിലും ഇത് വാങ്ങിയതായി ഞാൻ സംശയിക്കുന്നു, അത് എന്താണെന്ന് മനസ്സിലാക്കിയിട്ടാകില്ല. കാരണം അവർക്ക് അതിനെ പരിപാലിക്കാന്‍ കഴിയാത്തത്ര വലുതാണ്.' സാധാരണ ആമയുടെ രൂപത്തില്‍ നിന്നും അല്പം വിചിത്രമാണ് ഇവയുടെ രൂപം. ശരീരം നിറയെ മുള്ളുകള്‍ ഉള്ളത് പോലെ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.