മാർച്ച് 3 ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ യജ്ഞത്തിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.പൾസ് പോളിയോ ദിനത്തിൽ അഞ്ചു വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളി മരുന്ന് നൽകുന്നു എന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.
ജില്ലയിൽ അഞ്ചു വയസ്സിന് താഴെയുള്ള 96,698 കുട്ടികൾക്കാണ് മാർച്ച് മൂന്നിന് തുള്ളി മരുന്ന് നൽകുക. ഇതിനായി 1292 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.തുള്ളി മരുന്ന് നൽകാൻ പരിശീലനം സിദ്ധിച്ച 2584 സന്നദ്ധ പ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾ അംഗൻവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയിലാണ് സാധാരണ ബൂത്തുകൾ പ്രവർത്തിക്കുക.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. 41 ട്രാൻസിറ്റ് ബൂത്തുകൾ 12 മൊബൈൽ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവേ സ്റ്റേഷൻ, ബസ്റ്റാൻഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ ഉത്സവ സ്ഥലങ്ങൾ കല്യാണമണ്ഡപങ്ങൾ എന്നിവ ഉൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ എത്തി മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്.
വീടുകൾ സന്ദർശിക്കുന്നതിന് വോളണ്ടിയർമാർക്കും പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. അങ്കണവാടി പ്രവർത്തകർ,ആശാ പ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് വോളണ്ടിയർമാർ. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ കേരളം സാമൂഹ്യ ക്ഷേമ വകുപ്പ് കുടുംബശ്രീ വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ഇന്റർനാഷണൽ തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.