കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പതു പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവു ശിക്ഷ. 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടിപി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമയും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി.വിചാരണക്കോടതി വിട്ടയച്ച്, ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ജ്യോതി ബാബു, കെകെ കൃഷ്ണന്‍ എന്നിവരെ ജീവപര്യന്തം തടവിനും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാരും കൗസര്‍ എടപ്പഗത്തും എടങ്ങിയ ബെഞ്ച് ശിക്ഷിച്ചു.
ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജികളില്‍ രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്. രണ്ടു ദിവസവും പ്രതികളെ കോടതിയില്‍ ഹാജരാക്കി. വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതിൽ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങൾ കോടതി വിശദമായി കേട്ടു.
ടിപി വധക്കേസിലെ പ്രതികളായ എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തൻ,വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവുമാണ് വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ പി കെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.