കോട്ടയം ജില്ലയില്‍ ഒരു വർഷം പഴക്കമുള്ള ബനാന ചിപ്സ് കഴിച്ച മൂന്നു വയസുകാരന് ഭക്ഷ്യവിഷബാധ. കോട്ടയം പള്ളം ബ്ളസി ഭവനില്‍ ജസ്മിൻ - പ്രവീണ്‍ ദമ്പതികളുടെ മകൻ നഥനേയലിനാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
നാട്ടകം മുളങ്കുഴയിലെ കടയില്‍ നിന്നാണ് ഇദ്ദേഹം ചിപ്സ് വാങ്ങിയത്. പിറ്റേന്ന് രാവിലെ കുട്ടിയും മുത്തശ്ശിയും ചിപ്സ് കഴിച്ചു. ഇതിന് പിന്നാലെ കുട്ടിയുടെ ശരീരം ചൊറിഞ്ഞ് തടിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു.
തുടർന്ന് കുട്ടിയുടെ പിതാവ് ജില്ലാ കളക്ടർക്കും കോട്ടയം നഗരസഭ അധികൃതർക്കും നഗരസഭ ആരോഗ്യ വിഭാഗം അധികൃതർക്കും പരാതി നല്‍കിയിട്ടുണ്ട്. കൊച്ചി ഇളമക്കരയിലെ ബിസ്മി സ്വീറ്റ്സ് എന്ന സ്ഥാപനം നിർമ്മിച്ച സ്വീറ്റ് ചിപ്സ് ആണ് കുട്ടി കഴിച്ചത് എന്ന് പിതാവ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.