വീണാ വിജയന് ഇനിയുള്ള എട്ടുമാസം അതിനിര്‍ണായകം,: കേസ്അന്വേഷിക്കാനെത്തുന്നത് കാര്‍ത്തി ചിദംബരത്തിനെ വിറപ്പിച്ച അരുണ്‍ പ്രസാദെന്ന് റിപ്പോർട്ടുകൾ,,

 തിരുവനന്തപുരം:ആദായ നികുതിയും റവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന എക്സാലോജിക് കമ്പനിക്കെതിരായ പരാതി വൻകിട സാമ്പത്തിക വഞ്ചനാ കേസുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറുകയും അതിന്റെ പരിധിയില്‍ കേരളത്തിലെ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യെ ഉള്‍പ്പെടുത്തുകയും ചെയ്ത കേന്ദ്ര നടപടിയില്‍ ആശങ്ക.മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ളതാണ് എക്സാലോജിക്. ഈ കമ്പിനി സംസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെ ചൊല്ലിയാണ് ആദായനികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് ആർ.ഒ.സി. അന്വേഷണത്തിന് കൈമാറുകയും ചെയ്തത്.

എന്നാല്‍ ഇതുവരെ രണ്ട് സ്വകാര്യകമ്പനികള്‍ക്കെതിരായ അന്വേഷണത്തിന്റെ പരിധിയിലേക്ക് ഒരു സംസ്ഥാന പൊതുമേഖലാസ്ഥാപനത്തെ കൂടി ഉള്‍പ്പെടുത്തിയതോടെ അന്വേഷണം മറ്റൊരുവഴിക്ക് നീങ്ങുമെന്നാണ് ഇടതുമുന്നണിയിലും സർക്കാർ തലത്തിലും ആശങ്ക. മാത്രമല്ല എക്സാലോജിക്ക് കമ്പിനിക്ക് എതിരായ പരാതിക്കാരൻ ഷോണ്‍ ജോർജും പിതാവ് പി.സി ജോർജും ബിജെപിയില്‍ ചേർന്നതിന് തൊട്ടു പിന്നാലെയാണ് അന്വേഷണം ഉന്നത ഏജൻസിയെ ഏല്‍പിച്ച്‌ കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.
കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ സംഘമായ എസ് എഫ് ഐ ഒക്കാണ്(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണം കൈമാറിയിരിക്കുന്നത്. അറസ്റ്റിന് അടക്കം അധികാരമുള്ള അന്വേഷണ ഏജൻസിയാണിത്. പുതിയ സംഘം വരുന്നതോടെ നിലവിലെ ആർ.ഒ.സി.യുടെ മൂന്നംഗ സംഘം നടത്തുന്ന അന്വേഷണം അവസാനിപ്പിക്കും.

എക്സാലോജിക്കും കരിമണല്‍ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് എസ്‌എഫ്‌ഐഒ അന്വേഷിക്കുക. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. 

അഡീഷണല്‍ ഡയറക്ടർ പ്രസാദ് അദല്ലി, ഡെപ്യൂട്ടി ഡയറക്ടർ എം അരുണ്‍ പ്രസാദ്, കെ പ്രഭു, എ ഗോകുല്‍നാഥ്, കെ എം എസ് നാരായണൻ, വരുണ്‍ ബി എസ് എന്നിവരാണ് സംഘത്തില്‍ . മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ളതാണ് എക്സാലോജിക്. ഈ കമ്ബനി സംസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെചൊല്ലിയാണ് ആദായനികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് ആർ.ഒ.സി. അന്വേഷണത്തിന് കൈമാറുകയും ചെയ്തത്.

എന്നാല്‍ ഇതുവരെ രണ്ട് സ്വകാര്യകമ്ബനികള്‍ക്കെതിരായ അന്വേഷണത്തിന്റെ പരിധിയിലേക്ക് ഒരു സംസ്ഥാന പൊതുമേഖലാസ്ഥാപനത്തെ കൂടി ഉള്‍പ്പെടുത്തിയതോടെ അന്വേഷണം മറ്റൊരുവഴിക്ക് നീങ്ങുമെന്നാണ് ഇടതുമുന്നണിയിലും സർക്കാർ തലത്തിലും ആശങ്ക. മാത്രമല്ല എക്സാലോജിക്ക് കമ്ബനിക്ക് എതിരായ പരാതിക്കാരൻ ഷോണ്‍ ജോർജും പിതാവ് പി.സി ജോർജും ബിജെപിയില്‍ ചേർന്നതിന് തൊട്ടു പിന്നാലെയാണ് അന്വേഷണം ഉന്നത ഏജൻസിയെ ഏല്‍പിച്ച്‌ കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ സംഘമായ എസ് എഫ് ഐ ഒക്കാണ്(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) അന്വേഷണം കൈമാറിയിരിക്കുന്നത്. അറസ്റ്റിന് അടക്കം അധികാരമുള്ള അന്വേഷണ ഏജൻസിയാണിത്. പുതിയ സംഘം വരുന്നതോടെ നിലവിലെ ആർ.ഒ.സി.യുടെ മൂന്നംഗ സംഘം നടത്തുന്ന അന്വേഷണം അവസാനിപ്പിക്കും.

എക്സാലോജിക്കും കരിമണല്‍ കമ്ബനി സിഎംആർഎല്ലും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് എസ്‌എഫ്‌ഐഒ അന്വേഷിക്കുക. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. അഡീഷണല്‍ ഡയറക്ടർ പ്രസാദ് അദല്ലി, ഡെപ്യൂട്ടി ഡയറക്ടർ എം അരുണ്‍ പ്രസാദ്, കെ പ്രഭു, എ ഗോകുല്‍നാഥ്, കെ എം എസ് നാരായണൻ, വരുണ്‍ ബി എസ് എന്നിവരാണ് സംഘത്തില്‍ . അരുണ്‍ പ്രസാദാണ് അന്വേഷണ സംഘത്തിന്റെ തലവൻ.

കാർത്തി ചിദംബരത്തിന് എതിരായ എയർസെല്‍ മാക്സിസ് കേസ്, പോപ്പുലർ ഫിനാൻസ് ചിട്ടിതട്ടിപ്പ് കേസ്, വാസൻ ഐ കെയർ കേസ് അടക്കമുള്ള കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ അന്വേഷിച്ച ഉദ്യേഗസ്ഥനാണ് സംഘത്തിലുള്ള അരുണ്‍ പ്രസാദ്.

നേരത്തെ എക്സാലോജിക് സ്വകാര്യ സ്ഥാപനത്തില്‍ നിന്നു പണം വാങ്ങിയത് ചട്ടലംഘനമാണെന്ന് ആർ.ഒ.സി കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള ഐ.എസ്.ടി.ഐ.സി, കെ.എസ്‌.ഐ.ഡി.സി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. എട്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് എസ്‌എഫ്‌ഐഒയ്ക്ക് നല്‍കിയിരിക്കുന്ന നിർദേശം. അന്വേഷണ സംഘത്തില്‍ നിലവിലെ ആർ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുംഉള്‍പ്പെടുന്നുണ്ട്..

കാർത്തി ചിദംബരത്തിന് എതിരായ എയർസെല്‍ മാക്സിസ് കേസ്, പോപ്പുലർ ഫിനാൻസ് ചിട്ടിതട്ടിപ്പ് കേസ്, വാസൻ ഐ കെയർ കേസ് അടക്കമുള്ള കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ അന്വേഷിച്ച ഉദ്യേഗസ്ഥനാണ് സംഘത്തിലുള്ള അരുണ്‍ പ്രസാദ്.

നേരത്തെ എക്സാലോജിക് സ്വകാര്യ സ്ഥാപനത്തില്‍ നിന്നു പണം വാങ്ങിയത് ചട്ടലംഘനമാണെന്ന് ആർ.ഒ.സി കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള ഐ.എസ്.ടി.ഐ.സി, കെ.എസ്‌.ഐ.ഡി.സി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. 

എട്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് എസ്‌എഫ്‌ഐഒയ്ക്ക് നല്‍കിയിരിക്കുന്ന നിർദേശം. അന്വേഷണ സംഘത്തില്‍ നിലവിലെ ആർ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുംഉള്‍പ്പെടുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !