ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒരുമിച്ച ആദ്യചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്.ഇപ്പോഴിതാ കാനഡയിലെ തീയേറ്ററുകളില്‍ ചിത്രത്തിന്റെ പ്രദർശനം നിർത്തി വച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്.കാനഡയിലെ തീയേറ്ററുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പിനെ തുടർന്നാണ് ചിത്രീകരണം നിർത്തിവച്ചത്. കാനഡയിലെ റിച്ച്മണ്ട് ഹില്ലിലെയും വോണിലേയും തീയേറ്ററുകളിലാണ് വെടിവെപ്പുണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാർ തീയേറ്ററില്‍ എത്തിയ സമയത്താണ് റിച്ച്മൗണ്ട് ഹില്‍സിലെ തീയേറ്ററില്‍ വെടിവെപ്പുണ്ടായത്. തീയേറ്ററിന്റെ ജനലുകള്‍ക്ക് നേരെയായിരുന്നു അക്രമികള്‍ വെടിയുതിർത്തത്. വൈകിട്ടോടെ വോണിലെ തീയേറ്ററിന് നേരെയും സമാനമായ രീതിയില്‍ വെടിവെപ്പുണ്ടാവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.