കുവൈറ്റ് : കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വൻതുക ലോണെടുത്ത് പിന്നീട് യു കെ യിലേക്ക് കുടിയേറുന്ന മലയാളികളെ തേടി ബാങ്കുകൾ.
ഇത്തരത്തിൽ വൻതുക ലോണെടുക്കുന്നവരെ കൂടാതെ ഓൺലൈനായി തവണ വ്യവസ്ഥയിൽ വില കൂടിയ ഫോണുകൾ എടുക്കുന്നവരും തിരിച്ചടവ് നൽകാതെ പോകുന്ന അവസ്ഥയാണ്.
കുവൈറ്റിലെ ഗൾഫ് ബാങ്കാണ് കഴിഞ്ഞ മൂന്ന്, നാല് വർഷമായി യുകെയിലേക്ക് കുടിയേറിയ മലയാളികൾക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ പരാതിയിൽ നൂറിലേറെ മലയാളികളാണ് ദശലക്ഷങ്ങളും, ചിലർ കോടികൾ കടന്നുള്ള തുകയും കൈപ്പറ്റി യു കെ യിലേക്ക് കുടിയേറിയിരിക്കുന്നത്.
യു കെ യിലേക്ക് പോന്നതിനാൽ പിടിക്കപ്പെടില്ലെന്നുള്ള ധാരണയിൽ ഭാര്യയും, ഭർത്താവും മത്സരിച്ചു വായ്പയെടുത്തവരുമുണ്ട്. ഇത്തരത്തിൽ വായ്പയെടുത്തു മുങ്ങിയവരെ തേടി മാഞ്ചസ്റ്ററിലുള്ള സോളിസിറ്റർ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചു തുടങ്ങിയിരിക്കുന്നത്.
റിക്കവറി മാത്രമല്ല യു കെ യിൽ നിയമ നടപടികളും ആരംഭിക്കണമെന്നാണ് ബാങ്ക് നിയമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം വന്നാൽ നിരവധി പേർക്ക് യു കെ ഉപേക്ഷിക്കേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.