സഹപാഠിയായ പെണ്‍കുട്ടിക്ക് ഒപ്പം ഇരുന്ന് സംസാരിച്ചതിന് വിദ്യാര്‍ഥിക്ക് നേരെ അക്രമമെന്ന് പരാതി,,

കാസർകോഡ്: ചിറ്റാരിക്കാല്‍ സഹപാഠിയായ പെണ്‍കുട്ടിക്ക് ഒപ്പം ഇരുന്ന് സംസാരിച്ച വിദ്യാർഥിക്ക് നേരെ അക്രമമെന്ന പരാതി.

ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളജില്‍ പഠിക്കുന്ന അജീൻ മനോജിനെ (20) യാണ് സഹപാഠിയായ വിദ്യാർഥിനിയോട് ഒരുമിച്ചിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി ആക്രമിച്ചതെന്നാണ് പരാതി. 
അശ്ലീല ഭാഷയില്‍ തെറി വിളിച്ചതിന് ശേഷം സ്റ്റീല്‍ വളയും മരവടിയും ഉപയോഗിച്ചാണ് അക്രമിച്ചതെന്നും മൊബൈല്‍ ഫോണും കണ്ണടയും നശിപ്പിച്ചതായും വിദ്യാർഥി പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.40 മണിയോടെ കോളജ് ഗേറ്റിനടുത്ത് വെച്ചാണ് സംഭവം നടന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഗോകുല്‍, ശ്രീശാന്ത്, അഭിജിത്, മഹേഷ് എന്നിവർക്കെതിരെ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തു. അജീൻ മനോജിനെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന് ഉള്‍പെടെ പരുക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !