കൊച്ചി: പി.വി. അൻവർ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പി.വി.ആർ നേച്ചർ പാർക്കിലെ റൈഡുകള്‍ പ്രവർത്തിപ്പിക്കാൻ അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് ഹൈകോടതിയില്‍.
നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കൂടരഞ്ഞി പഞ്ചായത്തിന്‍റെ വിശദീകരണത്തില്‍ പറയുന്നു.കുട്ടികളുടെ പാർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍, പഞ്ചായത്ത് നല്‍കിയ ലൈസൻസിലെ വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഹൈകോടതി വ്യക്തത തേടിയ സാഹചര്യത്തിലാണ് പഞ്ചായത്തിന്‍റെ വിശദീകരണം.
അതേസമയം, വൈദ്യുതി ഉപയോഗിച്ചുള്ള റൈഡുകള്‍ പ്രവർത്തിപ്പിക്കുന്നില്ലെന്നും പൂന്തോട്ടം മാത്രമാണ് തുറന്നുനല്‍കിയതെന്നും പി.വി. അൻവർ എം.എല്‍.എയും സത്യവാങ്മൂലം നല്‍കി.
ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെത്തുടർന്ന് പൂട്ടിയ നേച്വർ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങള്‍ പൊളിക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറല്‍ സെക്രട്ടറി ടി.വി. രാജൻ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പാർക്ക് അധികൃതരുടെ അപേക്ഷയെത്തുടർന്ന് ഫീസിനത്തില്‍ കുടിശ്ശികയായ ഏഴുലക്ഷം ഈടാക്കി പാർക്കിന്‍റെ ലൈസൻസ് പഞ്ചായത്ത് പുതുക്കി നല്‍കിയിരുന്നു. ഇതിനുപുറമെ പാർക്കിന്‍റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫിസിലും അടച്ചു. കുട്ടികളുടെ പാർക്ക് തുറക്കാനാണ് അനുമതിയുള്ളതെന്നും വ്യക്തമാക്കിയിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.