അവിഹിത ബന്ധമെന്ന് സംശയം; ഭാര്യയുടെ തല അറുത്തെടുത്ത് തെരുവിലൂടെ നടന്ന് യുവാവ്; അറസ്റ്റ്,,

ലഖ്‌നൗ: ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും മറുകൈയില്‍ അരിവാളുമായി തെരുവിലൂടെ നടന്ന് പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ ബസ്ര ഗ്രാമത്തിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്താലാണ് ഭര്‍ത്താവ് അനില്‍ കുമാര്‍ ക്രൂരകൃത്യം നടത്തിയത്.എട്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. 

ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഇയാള്‍ തെരുവിലൂടെ നടക്കുകയായിരുന്നു. റോഡില്‍ നില്‍ക്കുന്ന ആളുകളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അരിവാള്‍ ഉയര്‍ത്തിക്കാണിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ട്.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ തലയുമായി യുവാവ് തെരുവിലൂടെ നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കൂകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !