ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈമാറും വരെ കാനഡയുടെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ്മ.ഒരു കനേഡിയൻ മാദ്ധ്യത്തോടാണ് വർമ്മ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ അന്വേഷണത്തോട് സഹകരിക്കുന്നതായി കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, നിജ്ജർ വധവുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും കാനഡ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്ന് വർമ്മ ആവർത്തിച്ചു.
നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായിരുന്ന നിജ്ജർ (45) ജൂണ്‍ 18നാണ് കാനഡയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.വധത്തില്‍ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദം ഇരുരാജ്യങ്ങള്‍ക്കുമിടെയില്‍ നയതന്ത്ര ഭിന്നതയ്ക്ക് ഇടയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.