കേന്ദ്രത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്‍റെ സമരത്തിന് ജന്തര്‍ മന്ദറില്‍ അനുമതി; മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേക്ക്,,

ന്യൂഡല്‍ഹി: കേന്ദ്ര അവഗണയ്‌ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഡല്‍ഹി സമരം ജന്തർ മന്ദറില്‍ നടത്താൻ അനുമതി. മുൻപ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

പിന്നീട് പൊലീസ് അനുമതി നല്‍കുകയായിരുന്നു. സമരത്തില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലെത്തും. ഫെബ്രുവരി 8 നാണ് കേന്ദ്ര സർക്കാരിന്‍റെ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ സമരം നടത്തുന്നത്.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തില്‍ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും ക്ഷണമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !