ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്‌ക്കുന്നു:ദിവസവും മുതിര കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയാം,,

ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുന്ന പോഷകങ്ങളുടെ ഉറവിടമാണ് മുതിര. നിരവധി ഗുണങ്ങളാണ് മുതിരയ്‌ക്കുള്ളത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

മാംസപേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ഉറവിടമാണ് മുതിര. മുതിരയില്‍ ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിന് ഏറെ സഹായകമാണ്. കൂടാതെ ശരീര ഭാരം നിയന്ത്രിക്കാനും സഹായകമാണ്.

മുതിരയില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇതാണ് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നത്.

മുതിര ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. മുതിരയിലെ നാരുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്‌ക്കുന്നു. അത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്‌ക്കുന്നു.


രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിന് മുതിര സഹായിക്കുന്നുണ്ട്. ഇരുമ്പിന്റെ അംശവും മുതിരയിലുണ്ട്. അതിനാല്‍ അനീമിയ പോലുള്ള രോഗങ്ങളില്‍ നിന്നും മുക്തയാകാൻ മുതിര കഴിക്കുന്നത് നല്ലതാണ്.
ആരോഗ്യമുള്ള ദഹനപ്രക്രിയ സൗഖ്യത്തിന് ഏറെ പ്രധാനമാണ്. മുതിര ദഹനം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. അതിലടങ്ങിയ ഭക്ഷ്യനാരുകള്‍ ബവല്‍ മൂവ്മെന്റ് മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !