ഇൻസ്റ്റാഗ്രാം വഴി പരിചയം, ഇടുക്കിയിൽ 14 കാരിയെ 6 പേർ ചേർന്ന് പീഡിപ്പിച്ചത് പല തവണ: യുവാവ് അറസ്റ്റിൽ, അന്വേഷണം

ഇടുക്കി: അടിമാലിയില്‍ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോര്‍ജ് ആണ് അറസ്റ്റിലായത്.കേസില്‍ ആറു പ്രതികളാണുള്ളത്.പോക്‌സോ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ അടിമാലി പൊലീസ് കേസെടുത്തിട്ടുള്ളത്. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

ഇക്കഴിഞ്ഞ നാലാം തീയതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണത്തില്‍ കോതമംഗലത്തു നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടു വര്‍ഷത്തിനിടെ പല തവണയായി ആറു പ്രതികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അടിമാലി സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പൂയംകുട്ടി സ്വദേശികളായ രണ്ടുപേരും മലപ്പുറം സ്വദേശിയും പെണ്‍കുട്ടിയെ ഉപദ്രവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ക്കായി അടിമാലി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !