പഴയ ആളുകളെ മാത്രമേ ജനങ്ങള്‍ സ്വീകരിക്കൂ എന്നത് ശരിയല്ല, പുതിയ തലമുറ വരട്ടെ: പന്ന്യന്‍ രവീന്ദ്രന്‍,,

കൊച്ചി: പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നത് വ്യക്തിപരമായി തനിക്ക് യോജിപ്പുള്ള കാര്യമല്ലെന്ന് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പാര്‍ട്ടിയോട് നമുക്ക് പറയാനുള്ളത് നേരിട്ട് പറയാനുള്ള ബന്ധം എനിക്കുണ്ട്. 

പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ചില കാര്യങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞിട്ടുമുണ്ട്. പ്രാപ്തരായ ഒരുപാട് ആളുകളുണ്ട്. മാത്രമല്ല പുതിയ തലമുറയ്ക്ക് ഈ സംവിധാനത്തില്‍ വരാനും അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കുകയും വേണം.

പഴയ ആളുകളെയാണ് ജനങ്ങള്‍ സ്വീകരിക്കുക എന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല.അത് ശരിയല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് വന്നിട്ട് 40 വര്‍ഷമായി. ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എനിക്ക് നന്നായി അറിയാം. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ഒരു പാര്‍ലമെന്റ് മെമ്പര്‍ ആകണം എന്നില്ല.

ഞാന്‍ സത്യതന്ധമായി തന്നെയാണ് പറയുന്നത്. ജനങ്ങളുടെ കൂടെ ഞാന്‍ ഉണ്ടല്ലോ. ഞാന്‍ ഒരു സ്ഥാനത്തുമില്ലെങ്കിലും അവര്‍ക്ക് എന്റെ അടുത്ത് വരാം. ഞാന്‍ തന്നെ ആയാല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്ന് ചിന്തിക്കുന്നില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !