ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കുന്നൊരു കാര്യം ഭക്ഷണം തന്നെയാണ്. തന്നെ കൂടാതെ മറ്റൊരു ജീവന്റെ കൂടി ബാധ്യതയും ഉത്തരവാദിത്തവുമാണ് ഗര്‍ഭകാലത്ത് സ്ത്രീ എടുക്കുന്നത്.
ഗര്‍ഭകാലത്ത് സ്ത്രീയുടെ ആരോഗ്യത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനുമെല്ലാം വേണ്ടി വളരെ ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതരീതിയുമായിരിക്കണം പിന്തുടരേണ്ടത്. ഇത്തരത്തില്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട അഞ്ച് വിധത്തിലുള്ള പോഷകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ഫോളിക് ആസിഡ്: ഒരു ബി വൈറ്റമിൻ പോഷകമാണ് ഫോളിക് ആസിഡ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ നിര്‍ബന്ധമായും ഉറപ്പിക്കേണ്ട പോഷകമാണ് ഫോളിക് ആസിഡ് എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. കുഞ്ഞിന്റെ തലച്ചോര്‍, നട്ടെല്ല് എന്നിവയുടെ വളര്‍ച്ചയ്ക്കാണ് ഫോളിക് ആസിഡ് പ്രധാനമായും ആവശ്യമാകുന്നത്.
രണ്ട്…
ജലാംശം : ഗര്‍ഭകാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയെന്നത് ഏറെ പ്രധാനമാണ്. ഇതിന് സഹായകമാകുംവിധത്തില്‍ ജലാംശം കാര്യമായി അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിക്കണം. അത്തരത്തിലുള്ള പഴങ്ങള്‍, പച്ചക്കറികള്‍, ഹെര്‍ബല്‍ ചായകള്‍ എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
മൂന്ന്…
പ്രോട്ടീൻ : കുഞ്ഞിന്റെ ശരീരത്തിന്റെ ആകെ രൂപീകരണത്തിന് പ്രത്യേകിച്ച് പേശികളും മറ്റും വളരുന്നതിനും എല്ലാം പ്രോട്ടീൻ അവശ്യം വേണ്ടതാണ്. നോണ്‍-വെജ് കഴിക്കുന്നവരാണെങ്കില്‍ പ്രോട്ടീൻ ലഭ്യതയ്ക്ക് മാംസാഹാരവും വെജിറ്റേറിയൻ ആണെങ്കില്‍ വിവിധയിനത്തിലുള്ള പരിപ്പ്-പയര്‍വര്‍ഗങ്ങള്‍, ചീസ് എന്നിവയെല്ലാം കഴിക്കാം.
നാല്…
കലോറി : ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് തളര്‍ച്ച നേരിടാം. ഇതിനെ മറികടക്കാനും ഊര്‍ജ്ജത്തിനുമായി കലോറി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. ഇതിന്റെ ആവശ്യത്തിന് അനുസരിച്ചാണ് അളവ് നിശ്ചയിക്കേണ്ടത്.
അഞ്ച്…
ഒമേഗ-3-ഫാറ്റി ആസിഡ് : ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് വേണ്ടി നിര്‍ബന്ധമായും ഉറപ്പിക്കേണ്ട പോഷകം ആണ് ഒമേഗ- 3 -ഫാറ്റി ആസിഡ്.സാല്‍മണ്‍ മത്സ്യം, നട്ട്സ്, സീഡ്സ് എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.