ദില്ലി: കൃത്യമായ തിരിച്ചറിയൽ രേഖകളില്ലാതെ നൂറുകണക്കിന് അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടത് പെയ്മെന്റ് ബാങ്കായ പേടിഎമ്മിന് തിരിച്ചടിയായെന്ന് വിലയിരുത്തൽ. കൃത്യമായ വിവരങ്ങൾ ഇല്ലാത്ത അക്കൗണ്ടുകൾ ക്രമാതീതമായി വർധിച്ചത് പേടിഎമ്മിനെതിരെ നടപടിയെടുക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചു. തുടർന്നാണ് ആർബിഐ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കൃത്യമായ നോ-യുവർ-കസ്റ്റമർ (കെവൈസി) ഇല്ലാത്ത അക്കൗണ്ടുകൾ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയത് കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ എന്ന സംശയവും ജനിപ്പിച്ചു.1,000-ലധികം ഉപയോക്താക്കൾ ഒരേ പാൻ നമ്പർ വിവിധ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തതായും കണ്ടെത്തി. ആർബിഐയും ഓഡിറ്റർമാരും നടത്തിയ പരിശോധനയിൽ ബാങ്ക് സമർപ്പിച്ച രേഖകൾ തെറ്റാണെന്നും കണ്ടെത്തി. ചില അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഉപയോഗിച്ചിരിക്കാമെന്ന് ആർബിഐ സംശയിക്കുന്നു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനെ അറിയിച്ചതിനൊപ്പം ആർബിഐയുടെ കണ്ടെത്തലുകൾ ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും അയച്ചിട്ടുണ്ട്.നിയമവിരുദ്ധ പ്രവർത്തനത്തിൻ്റെ തെളിവുകൾ കണ്ടെത്തിയാൽ പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റോയിട്ടേഴ്‌സിനോട് പറഞ്ഞു.ഗ്രൂപ്പിലെയും അനുബന്ധ കക്ഷികളുടെയും പ്രധാന ഇടപാടുകൾ വെളിപ്പെടുത്താത്തതും തിരിച്ചടിയായി. പേടിഎമ്മിന്റെ ഇടപാട് മാനദണ്ഡങ്ങളിൽ നിരവധി പഴുതുകളും ആർബിഐ കണ്ടെത്തി. പേടിഎം പേയ്‌മെൻ്റ് ബാങ്കും മാതൃ കമ്പനിയായ One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും തമ്മിലുള്ള ഇടപാടിലും എസ്ബിഐ സംശയമുണർത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.