ഉത്തർപ്രദേശ്: അമ്മയ്ക്കും 12 വയസ്സുകാരനായ മകനും വിഷം നല്‍കിയശേഷം ആഗ്ര സ്വദേശിയായ യുവാവ് തൂങ്ങിമരിച്ചു. തരണ്‍ ചൗഹാന് എന്നയാളാണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ തരുണിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു.
രാജസ്ഥാനിലെ സികാറിലുള്ള ഖാട്ടു ശ്യാം ജി ക്ഷേത്രത്തില്‍ ദർശനത്തിന് പോയതായിരുന്നു അവരെന്ന് പോലീസ് പറഞ്ഞു. വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ യുപിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇവരുടെ വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കാരി വീട്ടിലെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ തരുണിനെ കണ്ടെത്തുകയായിരുന്നു. തരുണിന്റെ അമ്മയുടെയും മൃതദേഹങ്ങള്‍ കട്ടിലിലായിരുന്നു.
തുടര്‍ന്ന് ഇവര്‍ അയല്‍വാസികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മരണവിവരം പുറത്തറിഞ്ഞതോടെ അയല്‍വാസികള്‍ പരിഭ്രാന്തരായി. ഏറെനാളായി തരുണിന്റെ അമ്മ സുഖമില്ലാതെ കിടപ്പിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഒരു പക്ഷേ അമ്മ കിടപ്പിലായതായിരിക്കാം ഇത്തരമൊരു സംഭവത്തിലേക്ക് തരുണിനെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. 'തരുണ്‍ എന്തുതരത്തിലുള്ള ബുദ്ധിമുട്ടാണ് നേരിട്ടിരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പെപ്സിയുടെ ഡീലര്‍ഷിപ്പ് എടുത്തതിനെത്തുടര്‍ന്ന് വലിയ നഷ്ടം തരുണ്‍ നേരിട്ടിരുന്നു. കടബാധ്യത തീര്‍ക്കുന്നതിനായി വീടിന്റെ ഒരു ഭാഗം വിറ്റിരുന്നു. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല", അവർ പറഞ്ഞു.
ഭാര്യ തിരിച്ചെത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. അവര്‍ തനിയെ പോയതാണോ അതോ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ഭാഗമായി ഭാര്യയെ പറഞ്ഞുവിട്ടതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല.നാല് അംഗങ്ങളാണ് തരുണിന്റെ വീട്ടിലുണ്ടായിരുന്നത്, തരുണും ഭാര്യയും മകനും അമ്മയും. തരുണിന്റെ ഭാര്യ ശനിയാഴ്ചയാണ് ഖാട്ടു ശ്യാംജി ക്ഷേത്രത്തിലേക്ക് പോയത്. അമ്മയ്ക്കും മകനും വിഷം നല്കിയ ശേഷം തരുണ്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് സുരാജ് രാജിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.