കോട്ടയം: ബിവറേജസ് ഔട്ലെറ്റിലുണ്ടായ സംഘർഷത്തില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. ഞായറാഴ്ച കോട്ടയം കോടിമതയിലെ ബിവറേജസ് ഔട്ലെറ്റിലാണ് സംഭവം.പനചിക്കാട് സ്വദേശികളായ അജിത് പി. ഷാജി, അഭിജിത് പി. ഷാജി, ശ്രീജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.
പണം അടയ്ക്കുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. ജീവനക്കാരനുമായി തർക്കമുണ്ടായതിനെതുടർന്ന് യുവാക്കള്‍ പ്രകോപിതരാവുകയായിരുന്നു.
തുടർന്ന് ഔട്ലെറ്റിലുണ്ടായിരുന്ന സ്വയ്പ്പിംഗ് മെഷീൻ ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിക്കുകയും മെഷീൻ എറിഞ്ഞ് തകർക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ജീവനക്കാരാണ് പ്രകോപനമുണ്ടാക്കിയതെന്നും ഇവരുടെ മർദനത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റതായും പരാതിയുണ്ട്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.