രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 214 റണ്‍സുമായി പുറത്താകാതെ നിന്ന ജയ്സ്വാള്‍ 12 സിക്സുകളാണ് പറത്തിയത്. ഇതോടെ ഈ പരമ്പരയില്‍ ജയ്സ്വാളിന്റെ സിക്സര്‍ നേട്ടം 22 ആയി ഉയര്‍ന്നു.2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 19 സിക്സുകള്‍ അടിച്ച രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് യശസ്വി ഇന്ന് പഴങ്കഥയാക്കിയത്. ഈ പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ യശസ്വിക്ക് തന്റെ റെക്കോര്‍ഡ് ഇനിയും മെച്ചെപ്പെടുത്താന്‍ അവസരമുണ്ട്.2010ല്‍ ന്യൂസിലന്‍ഡിനെതിരെ 14 സിക്സുകള്‍ അടിച്ച ഹര്ഭജന് സിംഗ്, 1994ല്‍ ശ്രീലങ്കക്കെതിരെ 11 സിക്സുകള്‍ പറത്തിയ നവജ്യോത് സിദ്ദു എന്നിവരാണ് ജയ്സ്വാളിനും രോഹിത്തിനും പിന്നിലുള്ളത്ടെസ്റ്റിൽ 147 വര്‍ഷത്തിനിടെ ആദ്യം, സാക്ഷാൽ ഹിറ്റ്മാനെ പോലും പിന്നിലാക്കി ലോക റെക്കോർഡിട്ട് യശസ്വി ജയ്സ്വാള്‍
0
ഞായറാഴ്ച, ഫെബ്രുവരി 18, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.