ആലപ്പുഴ: ചേർത്തലയില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ ഭർത്താവ് ശ്യാം ജി ചന്ദ്രനും മരിച്ചു.
70 ശതമാനം പൊള്ളലേറ്റ ശ്യാം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടെ ശ്യാമിന്റെ രണ്ടു വൃക്കുകളുടെയും പ്രവർത്തനം നിലച്ചിരുന്നു. തുടർന്ന് രാത്രിയായിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെയാണ് ഭർത്താവ്, ഭാര്യയെ വഴിയില്‍ തടഞ്ഞ് നിർത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. രാവിലെ ഒൻപത് മണിയോടെ നടന്ന സംഭവത്തില്‍ വെട്ടയ്ക്കല്‍ വലിയവീട്ടില്‍ പ്രദീപ് - ബാലാമണി ദമ്പതികളുടെ മകള്‍ ആരതി (30) ആണ് മരിച്ചത്. പൊള്ളലേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തല താലൂക്കാശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം.
രാവിലെ ഒൻപത് മണിയോടു കൂടി ഇരുചക്ര വാഹനത്തില്‍ ജോലിസ്ഥലത്തേയ്ക്ക് വന്ന ആരതിയെ ബൈക്കിലെത്തിയ സാം ജി ചന്ദ്രൻ തടഞ്ഞു നിർത്തി, കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, ചേർത്തല പൊലീസും ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ആരതി പ്രദീപ് മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ശ്യാം ജി ചന്ദ്രനും മരിച്ചു. ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചത് രണ്ട് കാരണങ്ങള്‍ മൂലമാണെന്ന് ശ്യാം ജി ചന്ദ്രൻ മൊഴി നല്‍കിയിരുന്നു. മക്കളെ കാണാന്‍ ആരതി അനുവദിച്ചില്ലെന്നും വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തുവെന്നുമാണ് മൊഴിയിലുള്ളത്. അതേസമയം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ആരതിയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‍കരിച്ചു. ഉച്ചയ്ക്ക് 12.30 കൂടി വീട്ടിലേയ്ക്ക് മൃതദേഹം എത്തിച്ചു. മതപരമായ ചടങ്ങുകള്‍ ഒന്നും ഇല്ലാതെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരതിയുടെ മകൻ ഇഷാൻ ചിതയ്ക്ക് തീ കൊളുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.