സി.എ.എ വിജ്ഞാപനം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് മുൻപേ, മാർച്ച് ആദ്യവാരം,,

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കാനുള്ള വിജ്ഞാപനം ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുൻപ് പുറപ്പെടുവിക്കുമെന്ന് സൂചന., മാർച്ച്‌ ആദ്യവാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചേക്കും.

പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ വെബ്‌ പോർട്ടലും നിലവില്‍ വരും.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബർ 31നോ അതിനുമുൻപോ ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ തുടങ്ങിയ മുസ്ളിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നല്‍കാനുള്ള നിയമമാണിത്. പാർലമെന്റ് പാസാക്കി നിയമമായെങ്കിലും വിജ്ഞാപനം ചെയ്യാത്തതിനാല്‍ നടപ്പാക്കിയിട്ടില്ല.

പൗരത്വത്തിന് സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ അപേക്ഷിക്കാനാണ് വെബ് പോർട്ടല്‍. സി.എ.എ ഇന്ത്യൻ പൗരന്മാർക്ക് ബാധകമല്ലാത്തതിനാല്‍ അവരുടെ അവകാശങ്ങള്‍ കവരില്ലെന്നാണ് കേന്ദ്ര വാദം.
വിദേശികള്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട 1955 ലെ പൗരത്വ നിയമത്തിന് സി.എ.എ വിരുദ്ധമാകില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !