പാലക്കാട്: വ്യക്തിപരമായി പാർട്ടിയോട് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും പരമാവധി സീറ്റ് പിടിക്കുകയാണ് ലക്ഷ്യമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.ആലത്തൂരില്‍ കൂടുതലും ഇടതുപക്ഷ ചിന്തകരാണ്.
ജനങ്ങളില്‍ വിശ്വാസമാണെന്നും പാർട്ടി തീരുമാനിച്ചതനുസരിച്ചാണ് സ്ഥാനാർത്ഥിയാകുന്നതെന്നും പറഞ്ഞു.പാർട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.ഇവിടുന്നു പോയ എംപിമാർ വേണ്ട രീതിയില്‍ പാർലമെന്റില്‍ പ്രവർത്തിച്ചില്ല. വ്യക്തിപരമായല്ല, ആശയപരമായാണ് മത്സരം. താൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ ഉപയോഗിച്ചത് നാടിനു വേണ്ടിയാണ്. ജനങ്ങളില്‍ വിശ്വാസമാണ് എന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടിയില്‍ വിജയം ഉറപ്പാണെന്ന് സി രവീന്ദ്രനാഥ് പറഞ്ഞു. നിർണായക രാഷ്ട്രീയ പോരാട്ടത്തില്‍ പങ്കാളിയാകാൻ കഴിഞ്ഞതില്‍ സന്തോഷം. ജനങ്ങള്‍ക്ക് ഓപ്ഷൻ ഇടത് മാത്രമാണെന്നും രവീന്ദ്രനാഥ് പ്രതികരിച്ചു. കേരളത്തെ കേന്ദ്രം അവഗണിക്കുന്നു. ഇതില്‍ ജനങ്ങള്‍ക്ക് വലിയ വേദന ഉണ്ട്. ചാലക്കുടിയില്‍ എല്‍ഡിഎഫിന് വലിയ വിജയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ജനങ്ങളുടെ രാഷ്ട്രീയ വികാരം ഒപ്പിയെടുക്കാൻ കഴിയുന്നുണ്ട്. ചാലക്കുടിയിലെ മത്സരം രാഷ്ട്രീയ സമരമാണ്. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എല്‍ഡിഎഫിനൊപ്പം നില്‍ക്കും. മണ്ഡലത്തിന്റെ വികസനം സമഗ്രവും പൂർണവുമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.