കോട്ടയം: ധനമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബഡ്‌ജറ്റ് തികച്ചും നിരാശാജനകമാണെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു..jpeg)
കർഷകരെ, പ്രത്യേകിച്ച് റബർ കർഷകരെ പൂർണമായും തഴഞ്ഞു. സ്വാഭാവിക റബറിന്റെ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന റബർ കർഷകർക്കു വേണ്ടി യാതൊരു നിർദ്ദേശവും ബഡ്ജറ്റിലില്ല.
കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് കൃഷിക്കാർക്ക് കൊടുക്കുന്ന 6000 രൂപയുടെ കൃഷി സമ്മാൻ നിധിയില്‍ പോലും യാതൊരു വർദ്ധനവും വരുത്തിയിട്ടില്ല.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് യാതൊരു നിർദ്ദേശവും ബഡ്ജറ്റില്‍ ഇല്ല. കോട്ടയം പാർലമെന്റ് മണ്ഡലത്തിന്റെ വികസനത്തിനുള്ള യാതൊരു നിർദ്ദേശവും ബഡ്ജറ്റില്‍ ഇല്ലെന്നും എം പി കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.