കൊല്ലം: ചടയമംഗലം ആയൂർ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധന്മാരുടെ അഴിഞ്ഞാട്ടം. ഫുട്പാത്തിലൂടെ നടന്നു പോകുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആളുകളെ ആക്രമിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ കടന്നു പോകുന്നത്.
മദ്യവും കഞ്ചാവും ഉപയോഗിച്ചു കൊണ്ട് ഫുട്പാത്തുകളില്‍ നിരന്നു നില്‍ക്കുകയും ആളുകളില്‍ നിന്നും പണപ്പിരിവ് നടത്തുകയും ചെയ്താണ് സാമൂഹ്യ വിരുദ്ധർ നാട്ടുകാർക്ക് ശല്യമാകുന്നത്.പണം കൊടുത്തില്ലെങ്കില്‍ കാല്‍നടയാത്രക്കാരെ അസഭ്യം വിളിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇവർ ആയൂരില്‍ തമ്പടിച്ചുകൊണ്ട് നിരവധി അക്രമ സംഭവങ്ങളാണ് നടത്തിയത്. സാമൂഹ്യ വിരുദ്ധന്മാർ തമ്മില്‍ തല്ലി ഒരാളുടെ കൈക്ക് സാരമായി പരിക്കേറ്റു. തുടർന്ന് ആയൂർ ജംഗ്ഷനില്‍ റോഡിന് നടുക്ക് തമ്മിലടിച്ചു.
ആയൂർ ടൗണില്‍ ചെരിപ്പ് റിപ്പയറിംഗ് വർക്കുകള്‍ നടത്തുന്ന സുരേഷ് എന്ന ആള് കാല്‍നട യാത്രക്കാരെയും പൊതുജനങ്ങളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. തുടർന്ന് ചടയമംഗലം പോലീസ് എത്തി ഇയാളെ പിടികൂടി. ഫുട്പാത്തിലൂടെ നടന്നുപോയ 32 വയസ്സുകാരിയെ കടന്നുപിടിച്ച സംഭവവും ഇതിനിടയില്‍ നടന്നു. തുടർച്ചയായി സാമൂഹ്യ വിരുദ്ധന്മാരുടെ അക്രമ സംഭവങ്ങളില്‍ ആയൂരിലെ ജനങ്ങള്‍ ഭീതിയിലാണ്. രാവിലെയും വൈകുന്നേര സമയങ്ങളിലുമാണ് ഇവർ ആയൂരില്‍ തമ്പടിച്ചു കൊണ്ട് ജനങ്ങളില്‍ നിന്നും പിരിവ് നടത്തുകയും അക്രമ സംഭവങ്ങള്‍ നടത്തുകയും ചെയ്യുന്നത്. വഴി നടക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് ആയൂരില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.