മുംബൈ: നടനും ടെലിവിഷൻ ഷോകളിലൂടെ ജനപ്രീതി നേടിയ താരവുമായ പ്രശസ്ത നടൻ ഋതുരാജ് സിംഗ് ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ അന്തരിച്ചു.59 വയസ്സായിരുന്നു. ഋതുരാജ് സിംഗ് ചന്ദ്രാവത് സിസോദിയ എന്നാണ് താരത്തിൻറെ മുഴുവൻ പേര്. വയറ് സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചക്ക് 12.30 ഓടെയായിരുന്നു അന്ത്യം.
ബദ്രിനാഥ്, തുണിവ്, യാരറിയാൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ഋതുരാജ് പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
1993-ൽ സീ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ബനേഗി അപ്നി ബാത് , ജ്യോതി , ഹിറ്റ്ലർ ദീദി , ശപത് , വാരിയർ ഹൈ , ആഹത് , അദാലത്ത് , ദിയ ഔർ ബാത്തി ഹം തുടങ്ങിയ നിരവധി ഇന്ത്യൻ ടിവി ഷോകളിൽ അദ്ദേഹം വ്യത്യസ്ത വേഷങ്ങൾ ചെയ്താണ് സ്ക്രീനിൽ തൻറെ സാന്നിധ്യം അറിയിക്കുന്നത്.
ഭാര്യയും രണ്ട് മക്കളും അദ്ദേഹത്തിനുണ്ട്. താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ബോളിവുഡിൽ നിന്ന് പ്രമുഖ നടൻമാരും പോസ്റ്റുകൾ പങ്ക് വെച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.