ക്രിക്കറ്റിന്റെ അവേശത്തിന് കൊടിയേറാൻ ഇനി എതാനും ദിവസങ്ങൾ മാത്രം. ക്രിക്കറ്റ് പോരാട്ടങ്ങളുടെ മണമുള്ള വാട്ടർഫോർഡിന്റെ മണ്ണിൽ വൈക്കിങ്ങ്സ് അണിയിച്ചൊരുക്കുന്ന Winter Premier League Season 2. ഈ വരുന്ന ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 8 മണിമുതൽ GAA BALLIGUNNER INDOOR സ്റ്റേഡിയത്തിൽ വച്ച് ആരംഭിക്കുകയാണ്.
അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശക്തന്മാരായ 18 ഓളം ടീമുകളാണ് ഈ വർഷം മാറ്റുരക്കുന്നത്. ഈ മത്സരത്തിന്റെ ഭാഗമാകുവാൻ എല്ലാവരെയും നമ്മുടെ പോരാട്ട ഭൂമിയിലേക്ക് ക്ഷണിക്കുകയാണ്. കൂടാതെ നിങ്ങളുടെ നാവിന്റെ രുചിമുഗളങ്ങളെ ഉണർത്തുന്ന വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകളും നിങ്ങളുടെ മുന്നിലേക്കെത്തുന്നു.
ഈ പോരാട്ടങ്ങൾ നേരിൽ കാണുവാനും കൂട്ടായ്മയുടെ പ്രതീകകങ്ങളായ ഓരോ വിഭവങ്ങളും ആസ്വദിക്കുവാനും ഒരിക്കൽകൂടി ഓരോരുത്തരെയും സ്നേഹത്തിന്റെ ഭാഷയിൽ ക്ഷണിച്ചുകൊണ്ട് ...വൈക്കിങ്ങ്സ് കമ്മിറ്റി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.